Connect with us

International

ചില ബുദ്ധ സന്യാസിമാരുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്ന് ദലൈ ലാമ

Published

|

Last Updated

ഹേഗ്: ബുദ്ധ സന്യാസിമാര്‍ നടത്തുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് 1990കള്‍ മുതല്‍ തനിക്കറിയാമെന്നും ഇത് പുതിയ കാര്യമല്ലെന്നും് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമ. കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്‌സില്‍ ലൈംഗിക ചൂഷണത്തിനിരയായവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒരു ഡച്ച് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാമ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇത്തരം ചൂഷണങ്ങള്‍ നടത്തുന്നവര്‍ ബുദ്ധനെ പിന്തുടരുന്നവരല്ലെന്നും മതനേതാക്കള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ലാമ പറഞ്ഞു.

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍വെച്ച് നടന്ന പാശ്ചാത്യ ബുദ്ധാചാര്യന്‍മാരുടെ സമ്മേളനത്തിനിടെ ഒരാള്‍ ലൈംഗികാരോപണങ്ങളുമായി തന്നെ സമീപിച്ചിരുന്നു. ലൈംഗിക ചൂഷണങ്ങള്‍ പുതിയതല്ലായെന്നും തനിക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്നും അഭിമുഖത്തില്‍ ലാമ പറഞ്ഞു.

Latest