Connect with us

National

യുകെജി വിദ്യാര്‍ഥിനിയെ മിഠായി കാണിച്ച് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍

Published

|

Last Updated

ഹൈദ്രാബാദ്: അഞ്ച് വയസുകാരിയെ മിഠായി കാണിച്ച് പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി സ്‌കൂളിനകത്തുവെച്ച് ബലാത്സംഗം ചെയ്തു.ഗോല്‍കൊണ്ടയിലെ സ്‌കൂളിലാണ് സംഭവം.

യുകെജി വിദ്യാര്‍ഥിനിയായ കുട്ടിയെ സ്‌കൂള്‍ ജീവനക്കാരന്‍ മിഠായി കാണിച്ച് കൊതിപ്പിച്ച് സ്‌കൂളിലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ സ്‌കൂള്‍ അടിച്ചു തകര്‍ത്തു. കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Latest