Connect with us

Kerala

ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

Published

|

Last Updated

കൊച്ചി: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ കൊല്ലപ്പെട്ടു. കോമ്പാറ പുതുപ്പള്ളിപ്പറമ്പ് സാജു സുലാല്‍ സേട്ട് ആണ് ഭാര്യ ഷീബ(38) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. വിദേശത്തുനിന്നും മൂന്ന് ദിവസം മുമ്പാണ് സാജു നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു.

സുഹ്യത്ത് പറഞ്ഞത് കേട്ട് തനിക്ക് പറ്റിയ കൈയബദ്ധമാണിതെന്ന് സാജു പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ ഷീബയുടെ മാതാവ് അഫ്‌സക്കും പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സാജുവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.