Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് ഏകോപന സമിതി അധ്യക്ഷനായി ആന്റണിയെ നിയമിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ഏകോപന സമതി അധ്യക്ഷനായി എകെ ആന്റണിയെ നിയമിച്ചു. ജയറാം രമേശാണ് സമിതി കണ്‍വീനര്‍. പി ചിദംബരത്തെ പ്രകടനപത്രിക സമിതി അധ്യക്ഷനായും രാജീവ് ഗൗഢയെ കണ്‍വീനറായും നിയമിച്ചിട്ടുണ്ട്.

പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമനം നടത്തിയത്. ആനന്ദ് ശര്‍മയാണ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍. പവന്‍ ഖേരയാണ് കണ്‍വീനര്‍.