Connect with us

Kerala

കന്യാസ്ത്രീയെ മാനസികമായി തകര്‍ക്കാന്‍ ശ്രമമെന്ന് സഹോദരന്‍

Published

|

Last Updated

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ മാനസികമായി തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സഹോദരന്‍. തന്റെ സഹോദരിയെ നിരന്തരം ബുദ്ധിമുട്ടിക്കാനാണ് ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം അവരുടെ ചിത്രം മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ടു. അത് തെറ്റാണ്. കോണ്‍ഗ്രിഗേഷനിലുള്ളവര്‍ക്ക് കോടതി ഉത്തരവോ ഇരയുടെ വ്യക്തിത്വമോ മാനിക്കണമെന്നോ അറിവില്ലെന്നത് ലജ്ജാകരമാണ്. സഹോദരിയെ ബുദ്ധിമുട്ടിച്ച് സമ്മര്‍ദത്തിലാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിത്- സഹോദരന്‍ പറഞ്ഞു.

ബിഷപ്പിനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ വത്തിക്കാന്‍ അന്വേഷണ സമിതി രൂപവത്കരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. നടപടിയെടുക്കാന്‍ സാധാരണ മൂന്ന് ദിവസം വരെ വേണ്ടിവരും. മാര്‍പാപ്പക്കു മുന്നില്‍ വിഷയം എത്തിക്കണമെങ്കില്‍ ഇന്ന് തന്നെ ചെയ്യാമായിരുന്നു അങ്ങനെയൊരു നീക്കം ഉണ്ടായിരുന്നെങ്കില്‍ കേസുമായി ബന്ധമുള്ളവരെ വത്തിക്കാന്‍ ഇക്കാര്യം അറിയിക്കുമായിരുന്നു. അത്തരമൊരു അറിയിപ്പ് തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് ഇതൊരു വ്യാജവാര്‍ത്തയാണെന്ന് കരുതേണ്ടിവരുന്നു.

ഇതിന് പിന്നില്‍ ബിഷപ്പും അദ്ദേഹവുമായി ബന്ധമുള്ളവരും ആയിരിക്കുമെന്ന് കരുതുന്നു. ബിഷപ്പിനെതിരെ കേരളത്തിലും പുറത്തും നടക്കുന്ന സമരങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യമായിരിക്കാം അവര്‍ക്കുള്ളതെന്നും സഹോദരന്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Latest