Connect with us

Sports

ഏഷ്യയില്‍ ഇനി ക്രിക്കറ്റ്പൂരം; ഇന്ന് ബംഗ്ലാദേശ്- ലങ്ക

Published

|

Last Updated

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിന് ബംഗ്ലാദേശ് – ശ്രീലങ്ക പോരാട്ടത്തോടെ ഇന്ന് തുടക്കം. രണ്ട് ടീമുകളും പരുക്കിനെ അതിജീവിക്കാനുള്ള തത്രപ്പാടിലാണ്. ബംഗ്ലാദേശ് നിരയില്‍ പ്രതിഭാധനനായ ആള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ പരുക്കുമായിട്ടാണ് കളിക്കാനിറങ്ങുന്നത്. ഇടത് വിരലിന് ശസ്ത്രക്രിയ ചെയ്യാനുണ്ട് ഷാകിബിന്. പക്ഷേ, ഏഷ്യാ കപ്പ് കഴിയാന്‍ കാത്തിരിക്കുന്നു. തമീം ഇഖ്ബാലിനും വിരലിന് പരുക്കുണ്ട്. ഓഫ് സ്പിന്നര്‍ നസ്മുല്‍ ഹുസൈനും പരുക്കിന്റെ പിടിയിലാണ്.

ശ്രീലങ്കക്ക് ടൂര്‍ണമെന്റിന് മുമ്പേ തന്നെ തിരിച്ചടി കിട്ടി. ധനുഷ്‌ക ഗുണതിലക പുറം വേദന കാരണം ടീം വിട്ടു. ഓഫ് സ്പിന്നിംഗ് ആള്‍ റൗണ്ടര്‍ ഷെഹാന്‍ ജയസൂര്യയാണ് പകരം ടീമിലെത്തിയത്. ദിനേശ് ചാണ്ഡിമാലും വിരലിനേറ്റ പരുക്കിനെ തുടര്‍ന്ന് പിന്‍മാറി. നിരോഷന്‍ ഡിക്വെലയാണ് പകരം ടീമിലെത്തിയത്. പരുക്ക് ക്രിക്കറ്റില്‍ ഒരു വലിയ ഘടകമാണ്. എന്നാല്‍, ഇതൊന്നും ബംഗ്ലാദേശിനെ ബാധിക്കില്ലെന്ന് ടീം മാനേജര്‍ ഖാലിദ് മഹ്മൂദ് പറഞ്ഞു.

കരീബിയന്‍ മണ്ണില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പിനുള്ള ഒരുക്കം മികച്ചതാക്കിയത്. ശ്രീലങ്കയാകട്ടെ ദക്ഷിണാഫ്രിക്കയോട് ഏകദിന പരമ്പര തോറ്റു. അവസാന രണ്ട് മത്സരങ്ങളില്‍ജയിക്കാനായത് നേട്ടമായിട്ടാണ് ലങ്കന്‍ ക്യാമ്പ് കാണുന്നത്. ട്വന്റി20യിലും ശ്രീലങ്ക ജയിച്ചിരുന്നു.

Latest