Connect with us

Gulf

ഫോര്‍വീലറിന്റെ പിറകില്‍ മാംസം; ഇറച്ചിക്കട അടച്ചൂപൂട്ടി

Published

|

Last Updated

റാസ് അല്‍ ഖൈമ: നഖീലില്‍ ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍പറത്തിയ ഇറച്ചിക്കട അധികൃതര്‍ അടപ്പിച്ചു.
ഫോര്‍വീലറിന്റെ പിറകില്‍ പൊതിഞ്ഞ് ഒമാനില്‍ നിന്ന് ഇറച്ചി കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതെക്കുറിച്ച് നഗരസഭ വിശദമായ അന്വേഷണം നടത്തിയിരുന്നു.

പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുക്കാത്ത ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. മാംസം കൊണ്ടുവരാനുള്ള വാഹനങ്ങള്‍ക്ക് ചില മാനദണ്ഡങ്ങളുണ്ട്. മനുഷ്യ ഉപഭോഗത്തിന് ഉപയുക്തമാകുന്ന തരത്തില്‍ ശീതീകരണ സംവിധാനങ്ങളുള്ള വാഹനം വേണം.
ഭക്ഷ്യവിതരണ സ്ഥാപനങ്ങള്‍ നിയമ വ്യവസ്ഥകള്‍ പാലിക്കാന്‍ തയാറാകണം.

ചിലര്‍ക്ക് ആദ്യം മുന്നറിയിപ്പുനല്‍കും. ആവര്‍ത്തിച്ചാല്‍ സ്ഥാപനം അടച്ചുപൂട്ടും. കനത്ത പിഴ നല്‍കുകയും ചെയ്യും. ഭക്ഷ്യ നിയമങ്ങള്‍ പാലിക്കാതിരിക്കുന്നതിനെതിരെ വ്യാപക ബോധവത്കരണം നടത്താറുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്യാറുണ്ട്.

Latest