Connect with us

National

പെട്രോള്‍ പമ്പില്‍നിന്നും ഇന്ധനം നിറക്കവെ ബൈക്കിന് തീപ്പിടിച്ചു; യുവാവ് പരുക്കുകളോടെ രക്ഷപ്പെട്ടു-വീഡിയോ

Published

|

Last Updated

ചെന്നൈ: പെട്രോള്‍ പമ്പില്‍നിന്നും ഇന്ധനം നിറക്കനെത്തിയ ബൈക്കിന് തീപ്പിടിച്ചു. ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.

പെട്രോള്‍ നിറച്ച ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് തീപ്പിടുത്തമുണ്ടായത്. യുവാവ് ബൈക്കില്‍നിന്നും ചാടിയിറങ്ങി വസ്ത്രങ്ങള്‍ വലിച്ചൂരിയതിനാലാണ് ദുരന്തം ഒഴിവായത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.