Connect with us

National

ഇനിമുതല്‍ കീറിയ നോട്ടുകളുടെ മൂല്യം നിശ്ചയിക്കുക അളവനുസരിച്ച്

Published

|

Last Updated

ന്യൂഡല്‍ഹി: കീറിയ നോട്ടുകള്‍ ഇനി ബേങ്കുകള്‍ മാറി നല്‍കുക കീറിപ്പോയ നോട്ടുകളുടെ ഭാഗത്തിന്റെ വലുപ്പമനുസരിച്ച്. റിസര്‍വ് ബേങ്കിന്റെ പുതിയ നിര്‍ദേശമനുസരിച്ചാണിത്. കീറിപ്പോയ നോട്ടിന്റെ കൂടുതല്‍ ഭാഗം കൈയിലുണ്ടെങ്കില്‍ ഉപഭോക്താവിന് കൂടുതല്‍ പണം ലഭിക്കും. കുറച്ചെ ഉള്ളുവെങ്കില്‍ പകുതി തുക കിട്ടും.

കൈയിലുള്ളത് വളരെ കുറച്ച് ഭാഗമാണെങ്കില്‍ പകരം പണം ലഭിക്കില്ല. 2,000 രൂപയുടെ നോട്ടുകള്‍ക്കും ഇത് ബാധകമാണ്. അതേ സമയം 50 രൂപമുതല്‍ മുകളിലേക്കുള്ള നോട്ടുകള്‍ക്കേ ഭാഗത്തിന്റെ അളവനുസരിച്ച് പകുതി പണം ലഭിക്കു.

Latest