Connect with us

Kerala

ഓണ്‍ലൈന്‍ പണം തട്ടിപ്പ്: പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്ന് പേര്‍ പിടിയില്‍

Published

|

Last Updated

മലപ്പുറം: ഓണ്‍ലൈന്‍ പണം തട്ടിപ്പ്കാരായ ഉത്തരേന്ത്യന്‍ സംഘത്തിന്റെ ഏജന്റ്മാരായി പ്രവര്‍ത്തിച്ച മൂന്ന് പേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. ഇവരില്‍നിന്നും 58 എടിഎം കാര്‍ഡുകള്‍, ആറ് ബേങ്ക് പാസ് ബുക്കുകള്‍, മൂന്ന് ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.

പെരിന്തല്‍മണ്ണ സ്വദേശികളായ സക്കീര്‍ ഹുസൈന്‍, മുഹമ്മദ് തസ്ലീം, അബ്ദുള്‍ ബാരിസ് എന്നിവരാണ് പിടിയിലായത്. കോടികളുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും കൈമാറാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നും പറഞ്ഞാണ് ഇവര്‍ പണം തട്ടുന്നത്.