Connect with us

Kerala

സംസ്ഥാനത്ത് നടക്കുന്നത് ഗുണ്ടാ പിരിവ്: എംഎം ഹസ്സന്‍

Published

|

Last Updated

തിരുവനന്തപുരം: പ്രളയകാലം കഴിഞ്ഞപ്പോള്‍ സംസ്ഥാനത്ത് ഗുണ്ടാപിരിവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ഉദ്യോഗസ്ഥരെ തോക്കിന്‍മുനയില്‍ നിര്‍ത്തിയാണ് പണപ്പിരിവ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രിമാര്‍ പണപ്പിരിവ് നടത്തുകയാണ്.

പ്രളയകാലം കഴിഞ്ഞപ്പോള്‍ പിരിവുകാലം വന്നിരിക്കുകയാണ്. മുഖ്യമന്ത്രി വിദേശത്ത് പോയ ശേഷം ഇതുവരെ മന്ത്രിസഭ ചേര്‍ന്നിട്ടില്ല.മന്ത്രിമാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളാണ്. മന്ത്രി സഭയില്‍ ആര്‍ക്കും പരസ്പര വിശ്വാസവുമില്ലെന്നും ഹസ്സന്‍ പറഞ്ഞു. ചാരക്കേസ് സംബന്ധിച്ച് പത്മജ പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Latest