Connect with us

International

അവാര്‍ഡ് ദാന ചടങ്ങില്‍ മദ്യ ലഹരിമൂത്ത് പ്രസംഗം : ബ്രിട്ടനിലെ സ്ഥാനപതിയെ പാകിസ്ഥാന്‍ തിരിച്ചു വിളിച്ചു

Published

|

Last Updated

ഇസ്്‌ലാമാബാദ്: ലണ്ടനില്‍ നടന്ന അന്താരാഷ്ട്ര പാകിസ്ഥാന്‍ പ്രശസ്തി അവാര്‍ഡ് വിതരണ ചടങ്ങിനിടെ മദ്യപിച്ച് ലക്കുകെട്ട് വേദിയിലെത്തിയ ബ്രിട്ടീഷ് സ്ഥാനപതിയെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു. സ്ഥാനപതി സാഹിബ്‌സദാ അഹമ്മദ് ഖാനെയാണ് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി മഹമൂദ് ഖുറേഷി തിരിച്ചു വിളിച്ചത്.

മുതിര്‍ന്ന നടനും സംവിധായകനുമായ ജാവേദ് ശൈഖ്, അഷാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പം വേദി പങ്കിടവെയാണ് അഹമ്മദ് ഖാന്‍ ലഹരി മൂത്ത് സംസാരിച്ചത്. ഈ മാസം ഒമ്പതിന് നടന്ന സംഭവം സാമുഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അഹമദ് ഖാനോട് രാജ്യത്തേക്ക് മടങ്ങാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടതായി പാക് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Latest