Connect with us

Kerala

ജലന്തര്‍ ബിഷപ്പ് രൂപതയുടെ ചുമതല ഒഴിഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ജലന്തര്‍ രൂപതാധ്യക്ഷ സ്ഥാനത്തുനിന്നും താത്കാലികമായി ഒഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കന്യാസ്ത്രീയുടെ പരാതിയില്‍ ഈ മാസം 19ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ചുമതലയില്‍നിന്ന് ഒഴിഞ്ഞതെന്നാണ് സൂചന. ഭരണപരമായ സ്ഥാനം ഒഴിയുന്ന അദ്ദേഹം ബിഷപ്പ് പദവിയില്‍ തുടരും. ചുമതല കൈമാറുന്ന കാര്യം അറിയിച്ച് രൂപതയിലെ വൈദികര്‍ക്ക് ബിഷപ്പ് കത്തയച്ചിട്ടുണ്ട്. ഫാ. മാത്യു കോക്കണ്ടത്തിന്റെ നേത്യത്വത്തിലുള്ള മൂന്ന് വൈദികര്‍ക്കാണ് രൂപതയുടെ ചുമതല കൈമാറുന്നത്.

ഫ്രാങ്കോ മുളക്കല്‍ ബിഷപ്പ് സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്ന നിലപാടില്‍ വത്തിക്കാന്‍ എത്തിനില്‍ക്കെയാണ് രൂപതയുടെ ഭരണപരമായ ചുമതലയില്‍നിന്നും ബിഷപ്പ് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും കൈയിലുള്ള സ്ഥിതിക്ക് 19ലെ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും.

---- facebook comment plugin here -----

Latest