Connect with us

National

രൂപയുടെ മൂല്യത്തകര്‍ച്ച; ഇറക്കുമതിയില്‍ കുറവുവരുത്താന്‍ കേന്ദ്ര തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തകര്‍ച്ചക്കെതിരെ നടപടികളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര ഉന്നതതല യോഗം തീരുമാനിച്ചു. അവശ്യ സാധനങ്ങളല്ലാത്തവയുടെ ഇറക്കുമതിയില്‍ കുറവ് വരുത്തും. ലോകവ്യാപാര കരാര്‍ ലംഘിക്കാതെയും വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചന നടത്തിയുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

കയറ്റുമതി കൂട്ടാനും വിദേശ വായ്പ വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു. ക്രൂഡോയില്‍ വില വര്‍ധനയും വ്യാപാര മേഖലയിലെ കിടമത്സരവും അമേരിക്കന്‍ നയങ്ങളുമാണ് രൂപയുടെ മൂല്യം ഇടിച്ചതെന്ന് യോഗത്തില്‍ അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കി. ക്രൂഡോയില്‍ വില ഉയരുകയും രൂപയുടെ മൂല്യമിടിയുന്നത് തുടരുകയുമാണ്. ഇന്ധവില ദിനംപ്രതി വര്‍ധിക്കുന്നതിനെതിരെ വന്‍ പ്രതിഷേധങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് യോഗം നടന്നത്.