Connect with us

National

2013ലെ യുദ്ധ വിമാന അപകടത്തിന് കാരണം പൈലറ്റിന്റെ സാമൂഹികമാധ്യമ ആസക്തിയെന്ന് വ്യോമസേന മേധാവി

Published

|

Last Updated

ബെംഗളുരു: രാജസ്ഥാനില്‍ 2013ല്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്ന് വീഴാന്‍ കാരണം സാമൂഹ്യമാധ്യമങ്ങള്‍ക്കടിമയായ പൈലറ്റിന്റെ ഉറക്കക്കുറവെന്ന് വ്യോമസേന മേധാവി. രാത്രികളില്‍ ഉറക്കമിളച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പരതിക്കൊണ്ടിരുന്ന പൈലറ്റ് വേണ്ടത്ര ഉറക്കം ലഭിക്കാതെ വിമാനം പറപ്പിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് വ്യോമസേന മേധാവി ബിഎസ് ധനോവ പറഞ്ഞു.

ബെഗളുരുവില്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് എയ്‌റോസ്‌പേസ് മെഡിസിന്‍ കൗണ്‍സിലില്‍ സംസാരിക്കവെയാണ് ധനോവ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. രാത്രികളില്‍ മിക്കവരും സാമൂഹ്യമാധ്യമങ്ങളില്‍ ചിലവഴിച്ച് ഉറക്കമിളക്കുകയാണ്. പറക്കലുകള്‍ പലപ്പോഴും പുലര്‍ച്ചയോടെയാണ് ഉണ്ടാവുക. പലരും വേണ്ടത്ര ഉറങ്ങാതെയാണ് ജോലിക്കിറങ്ങുക. പൈലറ്റ്മാര്‍ക്ക് വേണ്ടത്ര ഉറക്കം ലഭിച്ചിട്ടുണ്ടോയെന്നറിയാന്‍ എയ്‌റോസ്‌പേസ് മെഡിസിന്‍ സംവിധാനമൊരുക്കണമെന്ന് വ്യോമസേന മേധാവി പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറിനടുത്ത ഉത്തര്‍ലയില്‍ 2013ലുണ്ടായ വിമാന അപകടത്തില്‍ പൈലറ്റ് മരിച്ചിരുന്നു.

---- facebook comment plugin here -----

Latest