Connect with us

Kerala

കന്യാസ്ത്രീയുടെ പരാതി: വത്തിക്കാന്‍ ജലന്തര്‍ ബിഷപ്പിന്റെ രാജി ആവശ്യപ്പെട്ടേക്കും

Published

|

Last Updated

കൊച്ചി: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു. ബിഷപ്പിനെതിരെ രണ്ട് ദിവസത്തിനുള്ളില്‍ വത്തിക്കാന്‍ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. ബിഷപ്പിനോട് തല്‍സ്ഥാനം രാജിവെക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തിലാണ് ബിഷപ്പ് സ്ഥാനം രാജിവെക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെടുന്നത്.

ബിഷപ്പിനെതിരെ കന്യാസ്ത്രീകളും പൊതുസമൂഹവും രംഗത്തുവന്ന സാഹചര്യത്തില്‍ അറസ്റ്റ് ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ സര്‍ക്കാറിനാകില്ല. ലൈംഗിക പീഡനക്കേസില്‍ സ്ഥാനത്തുള്ള ഒരു ബിഷപ്പ് അറസ്റ്റിലാകുകയെന്നത് സംഭവിക്കാതിരിക്കാനാണ് വത്തിക്കാന്‍ ബിഷപ്പിനോട് രാജി ആവശ്യപ്പെടാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്ത കുറിുപ്പില്‍ ഇത് സംബന്ധിച്ച സൂചനകളുണ്ടായിരുന്നു.

Latest