Connect with us

Kerala

പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട സംഭവം; മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു

Published

|

Last Updated

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ട മിഷണറീസ് ഓഫ് ജീസസിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും.

കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിക്കുന്ന കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെ ആലുവ സ്വദേശി അഡ്വ. ജിയാസ് ജമാല്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.