Connect with us

Kerala

മുഹമ്മദ് റിയാസ് ആര്‍എസ്എസ് വേഷത്തില്‍; കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

Published

|

Last Updated

മലപ്പുറം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പിഎ മുഹമ്മദ് റിയാസിനെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. എടക്കര സ്വദേശി മുപ്പിനി ഇബ്രാഹിമിനെതിരെയാണ് കേസെടുത്തത്. സിപിഎം എടക്കര ഏരിയ കമ്മിറ്റി അംഗം പി. സഹീര്‍ പോത്തുകല്ല് പോലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി.

ബി.ജെ.പി അധ്യക്ഷനാകാന്‍ ശ്രീധരന്‍ പിള്ളയേക്കാള്‍ യോഗ്യന്‍ മുഹമ്മദ് റിയാസ് ആണെന്ന അടിക്കുറിപ്പോടെയാണ് ഇബ്രാഹിം ചിത്രം പ്രചരിപ്പിച്ചത്. നിലമ്പൂര്‍ സൈബര്‍ ബ്രിഗേഡ്, ആള്‍ റൗണ്ടര്‍ ട്രോള്‍ എന്നീ ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയാണ് പോസ്റ്റുകള്‍ പ്രചരിപ്പിട്ടുള്ളത്.

സംഘപരിവാറിനെതിരെ ശക്തമായ നിലപാട് എടുക്കുന്ന റിയാസിനെ ഈ വേഷത്തില്‍ പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം ആരോപിച്ചു.

Latest