Connect with us

Kerala

നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസ്: ഇ പി ജയരാജന്‍

Published

|

Last Updated

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസ് നേതാക്കളും കെപിസിസിയുമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കരുണാകരനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

കെ കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഹപ്രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയാണ് ഈ കേസെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണ്. വിധി മാനിച്ച് ആവശ്യമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ നമ്പി നാരായണന് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.