Connect with us

Kerala

മല്ല്യ മുങ്ങിയത് മോദിയുടെ അറിവോടെ: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മല്ല്യക്ക് ഇന്ത്യ വിടാന്‍ അവസരം ഒരുക്കിയത് നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ആരോപിച്ചു.

വിമാനത്താവളത്തില്‍ മല്ല്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ലുക്കൗട്ട് നോട്ടീസ് മാറ്റി, പകരം വിവരം അറിയിക്കുക എന്ന നിലയിലുള്ള റിപ്പോര്‍ട്ട് നോട്ടീസ് ആക്കിയത് സിബിഐ ആണ്. പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ് സിബിഐ. ഇത്തരമൊരു പ്രധാനപ്പെട്ട കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ലുക്ക് ഔട്ട് നോട്ടീസ് മാറ്റാന്‍ സിബിഐ തയ്യാറാകില്ലെന്നും രാഹുല്‍ പറഞ്ഞു.

വായ്പാ തട്ടിപ്പില്‍ ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടിരുന്നുവെന്നും രാജ്യം വിടുന്ന കാര്യം അറിയിച്ചിരുന്നുവെന്നുമാണ് മല്യ കഴിഞ്ഞ ദിവസം ലണ്ടനില്‍ വെളിപ്പെടുത്തിയത്. ബേങ്കുകളിലെ ബാധ്യതകള്‍ തീര്‍പ്പാക്കാന്‍ സഹായിക്കാമെന്ന് ജെയ്റ്റ്‌ലി പറഞ്ഞതായും മല്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച ജെയ്റ്റ്‌ലി, 2014ന് ശേഷം മല്യക്ക് ഔദ്യോഗികമായി കൂടിക്കാഴ്ചക്ക് അവസരം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിവിധ ബേങ്കുകളില്‍ നിന്നായി ഒമ്പതിനായിരം കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെയാണ് മല്യ രാജ്യംവിട്ടത്.

Latest