Connect with us

Kerala

കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപ്പിടിച്ചു

Published

|

Last Updated

കോട്ടയം: മുട്ടമ്പലത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപ്പിടിച്ചത് പരിഭ്രാന്തി പടര്‍ത്തി. വിവരമറിഞ്ഞ ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി തീയണച്ചു. പെട്രോളും ഡീസലും മണ്ണെണ്ണയും കൊണ്ടുപോകുകയായിരുന്ന ട്രെയിനില്‍ ആണ് തീപ്പിടിത്തമുണ്ടായത്. ടാങ്കറില്‍നിന്നും തുളുമ്പിയ ഇന്ധനത്തില്‍നിന്നാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.

വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് തീപ്പിടിത്തത്തിനു കാരണമായതെന്നാണ് സൂചന. ഒറ്റവരിപാതയിലെ ഗതാഗത തടസ്സത്തെ തുടര്‍ന്ന് ചില ട്രെയിനുകള്‍ വൈകി. തീ അണച്ചതിന് പിന്നാലെ അനുമതിയില്ലാതെ ട്രെയിന്‍ യാത്ര തുടര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ചിങ്ങവനം സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടു. തുടര്‍ പരിശോധനകള്‍ക്ക് ശേഷം ട്രെയിന്‍ തിരുനെല്‍വേലി ഭാഗത്തേക്ക് യാത്ര തുടര്‍ന്നു.

Latest