Connect with us

National

കശ്മീരില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്‌വര്‍ ജില്ലയില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പതിനാറ് പേര്‍ക്ക് പരുക്കേറ്റു. 11 പേരെ ഹെലിക്കോപ്റ്റര്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.

ദന്‍ദരന് സമീപമുള്ള തക്രയ്‌യില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് ചെനാബ് നദിക്ക് സമീപത്തെ 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് ബസ് മറിഞ്ഞത്. കേശ്‌വാനില്‍ നിന്ന കിസ്താരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്.

Latest