Connect with us

Kerala

ചാരക്കേസ് : കെ കരുണാകരനെതിരെ ഗൂഢാലോചന നടന്നതിന് തെളിവില്ല ; ചതിച്ചത് റാവു-കെ മുരളീധരന്‍

Published

|

Last Updated

കോഴിക്കോട്: ചാരക്കേസില്‍ ഇന്നതെ സുപ്രീം കോടതി വിധിയിലൂടെ കെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരുളീധരന്‍. കെ കരുണാകരനെ ചതിച്ചത് പി വി നരസിംഹ റാവുവാണ്. അദ്ദേഹമാണ് രാജിക്ക് സമ്മര്‍ദം ചെലുത്തിയതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചാരക്കേസ് സമയത്ത് അച്ഛന്‍ കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചത്. കേസില്‍ നീതി കിട്ടാതെ മരിച്ചത് അദ്ദേഹം മാത്രമാണ്. കരുണാകരനെതിരെ ഗൂഢാലോചന നടന്നതിന് തന്റെ കൈയില്‍ തെളിവില്ല. നമ്പി നാരായണന് ഇത് വൈകി കിട്ടിയ അംഗീകാരമാണ്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.