Connect with us

National

ലെെംഗിക പീഡനം: സ്വയം പ്രഖ്യാപിത ആൾദെെവം ആശു മഹാരാജ് അറസ്റ്റിൽ

Published

|

Last Updated

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മാതാവിനെയും ആശ്രമത്തില്‍വെച്ച് പിഡിപ്പിച്ചുവെന്ന കേസില്‍ സ്വയം പ്രഖ്യാപിച്ച ആള്‍ദൈവം ആശു മഹാരാജ് ന്യൂഡല്‍ഹിയില്‍ അറസ്റ്റില്‍. ഇയാളുടെ മകന്‍ സമര്‍ഖാനെയും ഇതേ കേസില്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

2008നും 2013നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. യുവതിയെയും പ്രായമാകാത്ത മകളെയും ആശു മഹാരാജും മകനും കൂട്ടാളികളും ചേര്‍ന്ന് ആശ്രമത്തില്‍ വെച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ക്കെതിരെ ഹൗസ്ഖാസ് പോലീസ് സ്‌റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തത്. പ്രാരംഭ അന്വേഷണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

---- facebook comment plugin here -----

Latest