Connect with us

National

പ്രസിഡന്റില്‍നിന്നും മെഡല്‍ നേടിയ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തു

Published

|

Last Updated

ഗുരുഗ്രാം: സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടിയതിന് പ്രസിഡന്റിന്റെ മെഡല്‍ നേടിയ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ഹരിയാനയിലെ രവാരയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. കോച്ചിങ് സെന്ററിലേക്ക് പോവുകയായിരുന്ന 19കാരി വിദ്യാര്‍ഥിനിയെ കാറിലെത്തിയ മൂന്നംഗം സംഘം തട്ടിക്കൊണ്ടുപോയി ക്യഷി സ്ഥലത്തെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ബോധരഹിതയാകുംവരെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിന്നീട് വിദ്യാര്‍ഥിനിയെ ബസ് സ്്റ്റാന്‍ഡില്‍് ഉപേക്ഷിച്ച് സംഘം കടന്നു കളഞ്ഞു. ക്യഷി സ്ഥലത്തുണ്ടായിരുന്ന ചിലരും പെണ്‍കുട്ടിയെ ഉപദ്രവിച്ചിരുന്നു. തന്നെ പീഡിപ്പിച്ചവരെല്ലാം തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെണ്‍കുട്ടി പിന്നീട് പറഞ്ഞു. പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് പിന്നീട് കേസെടുത്തു.

Latest