Connect with us

Kerala

ചാരക്കേസ് ഗൂഢാലോചനക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കള്‍ :പത്മജ വേണുഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചനക്കേസിന് പിന്നില്‍ സജീവ രാഷ്ട്രീയത്തിലുള്ളഅഞ്ച് നേതാക്കളെന്ന് പത്മജ വേണുഗോപാല്‍. അവര്‍ കോണ്‍ഗ്രസ് നേതാക്കളാണോ അല്ലയോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ജുഡീഷ്യല്‍ അന്വേഷണം മൂന്ന് മുന്‍ പോലീസുകാരില്‍ മാത്രം നില്‍ക്കില്ലെന്നും അവരെക്കൊണ്ട് ഇത് ചെയ്യിച്ചവരിലേക്കും നീളുമെന്നും അവര്‍ പറഞ്ഞു.

കേസില്‍ കെ കരുണാകരനെ ഒപ്പം നിന്നവര്‍ ചതിക്കുകയായിരുന്നു. അവരുടെ പേരുകള്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനുമുന്നില്‍ പറയാന്‍ തയ്യാറാണ്. ഇപ്പോള്‍ അവരുടെ പേരുകള്‍ പറയാനാകില്ല. അത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. പിതാവിന് നീതി കിട്ടിനായി തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തും. മാതാവിന്റെ മരണത്തില്‍ തകര്‍ന്നിരിക്കുമ്പോഴാണ് പിതാവിനെ ഒപ്പമുള്ളവര്‍ കേസിന്റെ പേരില്‍ കൂട്ടമായി ആക്രമിച്ചതെന്നും പത്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest