Connect with us

National

ബുരാരി കൂട്ടമരണം: അവര്‍ മരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് സൈക്കോളജി റിപ്പോര്‍ട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: ബൂരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയ സംഭവത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു.സിബിഐയുടെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയാണ് മരണത്തിന് മുമ്പുള്ള ഇവരുടെ മാനസികാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ്ത. അവര്‍ ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഡല്‍ഹി പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രതികരിച്ചു

.മരിച്ചയാളുടെ മെഡിക്കല്‍ പശ്ചാത്തലം സുഹ്യത്തുക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ജുലൈ ഒന്നിനാണ് ഇവരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോക്ഷപ്രാപ്തിക്കുവേണ്ടിയുള്ള ആത്മഹത്യ എന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അതിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനാണ് പോലീസ് പിന്നീട് അന്വേഷണം തുടര്‍ന്നത്. ഇതിന്റെ ഭാഗമായാണ് മാനസികനില പരിശോധനയും നടത്തിയത്.