Connect with us

Kerala

ചാരക്കേസ്: ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ എസ്പിമാരായ കെകെ ജോഷ്വാ, വിജയന്‍ എന്നീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് റിട്ട. ജസ്റ്റിസ് ബികെ ജെയിന്‍ അധ്യക്ഷനായ സമതി രൂപീകരിച്ചു.

കേന്ദ്ര-സംസ്ഥാന പ്രതിനിധികള്‍ സമതിയില്‍ അംഗങ്ങളായിരിക്കും. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സുപ്രീം കോടതി വിധിച്ചു. ഈ തുക അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്നും ഈടാക്കണം. കേസില്‍ നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തത്. ഗുരുതര പിഴവാണ് അന്വേഷണ സംഘത്തിനുണ്ടായിരിക്കുന്നതെന്നും കക്ഷിക്ക് വലിയ മാനസിക പീഡന ഏല്‍ക്കേണ്ടിവന്നുവെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേ സമയം വിധിയില്‍ പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു.

Latest