Connect with us

International

ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടനങ്ങള്‍; നൂറോളം വീടുകള്‍ അഗ്‌നിക്കിരയായി

Published

|

Last Updated

ബോസ്റ്റണ്‍: യുഎസിനെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ആറ് പേര്‍ക്ക് പരുക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് പ്രദേശവാസികളായ നൂറ് കണക്കിന് പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ചയാണ് വിവിധയിടങ്ങളില്‍ സ്‌ഫോടനമുണ്ടായത്. ഇവയില്‍ മിക്കതും വീടുകളിലായിരുന്നു.

ബോസ്റ്റണ്‍ നഗരത്തിലെ 40 ക.മി പ്രദേശത്ത് 70 ഓളം ഇടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. കൊളംബിയ കമ്പനിയിലെ വാതക പൈപ്പ് ലൈനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തെത്തുടര്‍ന്ന് 100 വീടുകള്‍ അഗ്നിക്കിരയായി. പൈപ്പ് ലൈനിലെ അമിത സമ്മര്‍ദമാണ് അപകടകാരണം.

Latest