Connect with us

National

പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കെട്ടിപ്പിടിക്കുന്നു: നരേന്ദ്ര മോദി

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പറന്ന് പോകാതിരിക്കാന്‍ പ്രതിപക്ഷം പരസ്പരം കെട്ടിപ്പിടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നതെന്ന് മോദി പറഞ്ഞു.

ഓരോ ദിവസവും പ്രതിപക്ഷം പുതിയ നുണകളുമായി രംഗത്ത് വരികയാണ്. പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. മികച്ച ഭരണം കാഴ്ചവെക്കാന്‍ കഴിയാതെ അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ് 2014ല്‍ ജനങ്ങള്‍ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിന് വേണ്ടിയാണ് പണിയെടുക്കുന്നത്. അവരോട് സഹതാപമുണ്ട്.

2014 നേക്കാള്‍ വലിയ തരംഗമാണ് ബിജെപി 2019 ല്‍ കാഴ്ചവെക്കുകയെന്നും അഴിമതിമുക്ത സുതാര്യ ഭരണമാണ് ബിജെപിയുടേതെന്ന് ബിജെപിയുടെ ബൂത്ത്തല പ്രവര്‍ത്തകരുമായി സംവദിക്കവേ മോദി പറഞ്ഞു.

Latest