Connect with us

National

ബാരമുല്ലയില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് തീവ്രവാദികളെ വധിച്ചു. സോപോറിലെ ആരാംപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് വെടിവെപ്പ് ആരംഭിച്ചത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.

മേഖലയിലെ ഒരു വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Latest