Connect with us

International

ജര്‍മന്‍ കത്തോലിക്കാ ചര്‍ച്ചുകളില്‍ 3,677 ലൈംഗിക ചൂഷണങ്ങള്‍

Published

|

Last Updated

ബെര്‍ലിന്‍: ജര്‍മനിയിലെ കത്തോലിക്കാ ചര്‍ച്ചുകളില്‍ വന്‍തോതില്‍ ലൈംഗിക ചൂഷണങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ട്. മുന്‍ നിര മാഗസിന്‍ സ്പീഗലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. 3,677 ലൈംഗിക ചൂഷണ കേസുകള്‍ ജര്‍മനിയിലെ കത്തോലിക്ക ചര്‍ച്ചുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും 1946നും 2014നും ഇടയിലാണ് ഇത്രയും പീഡനങ്ങള്‍ അരങ്ങേറിയതെന്നും മാഗസിന്‍ വ്യക്തമാക്കുന്നു.

ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് മാഗസിന്‍ പുറത്തുവിടുകയായിരുന്നു. ഇരകളാക്കപ്പെട്ടവരില്‍ പകുതിയിലേറെ പേര്‍ 13 വയസ്സിന് താഴെയുള്ളവരാണെന്നും ഇവരില്‍ തന്നെ ഭൂരിഭാഗവും ആണ്‍കുട്ടികളാണെന്നും മാഗസിന്‍ ചൂണ്ടിക്കാട്ടുന്നു.

ഒരോ ആറ് കേസുകളിലും ഒരു ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെ ലൈംഗിക ചൂഷണ കേസുകളില്‍ 1670ഓളം പുരോഹിതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്. പതിറ്റാണ്ടുകളായി കത്തോലിക്ക ചര്‍ച്ചുകള്‍ ലൈംഗിക പീഡന കേസുകളുടെ പേരില്‍ ചീത്തപ്പേര് കേട്ടുകൊണ്ടിരിക്കുകയാണ്.