Connect with us

Kerala

ബിഷപ്പിനെതിരായ കുരുക്ക് മുറുകുന്നു; 19 ന് നേരിട്ട് ഹാജരാകാന്‍ നോട്ടിസ്

Published

|

Last Updated

കൊച്ചി: കന്യസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് 19 ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. ബിഷപ്പിനെതിരെയുള്ള നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് കന്യസ്ത്രീകളുടെ സമരം ശക്തമാകുന്നതിനിടെയാണ് പോലീസിന്റെ നടപടി. ഇന്നലെ കൊച്ചിയില്‍ എറണാകുളം റേഞ്ച് ഐ ജിയുടെ ക്യാമ്പ് ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പോലീസിന്റെ ശക്തമായ നീക്കം. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ എന്ന് ഐ ജി, വിജയ് സാക്കറെ പറഞ്ഞു.

ഇ-മെയില്‍ വഴിയും ജലന്ധര്‍ പോലീസ് മുഖേനയും ബിഷപ്പിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. സി ആര്‍ പി സി 41 എ വകുപ്പ് പ്രകാരമാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ബിഷപ്പിന്റേയും ഇരയുടേയും സാക്ഷികളുടേയും മൊഴികളില്‍ വൈരുമുണ്ട്. ഇത് പ്രതിയെ സഹായിക്കാനെ ഇടവരുകയുള്ളൂ. കേസില്‍ കുറെ വൈരുധ്യങ്ങളെ ഇതിനകം പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. ശേഷിക്കുന്നവ പരിഹരിക്കണം. ഇതിനായി ഒരു രൂപരേഖ ഉണ്ടാക്കിയിട്ടുണ്ട്. ശെവരുദ്ധ്യങ്ങള്‍ ഇല്ലാതാക്കിയിട്ട് മാത്രമേ കുറ്റപത്രം സമര്‍പ്പിക്കുകയുള്ളൂ. അന്വേഷണം മന്ദഗതിയാണെന്നത് ശരിയല്ല. കേസിനാസ്പദമായ സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിനാല്‍ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകള്‍ കണ്ടെത്തുക ശ്രമകരമാണെന്നും സാക്കറെ പറഞ്ഞു.
.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ എസ് പിയുടെ നേതൃതൃത്തിലാകും ചോദ്യം ചെയ്യുക. എസ് പിയുടെ നേതൃത്തത്തില്‍ ദൈനംദിന അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിഷപ്പിനെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തിന് തന്നെയായിരിക്കും ഇതിന്റെയും ചുമതല. ഇവര്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ സത്യവാഗ്മൂലം നല്‍കി കഴിഞ്ഞ് ഡല്‍ഹിയില്‍ പോയി നടത്തിയ അന്വേഷണത്തിനു ശേഷമാണ് മൊഴികളിലെ വൈരുധ്യം മനസിലായതെന്ന് വൈക്കം ഡിവൈ എസ് പി, കെ സുഭാഷ് പറഞ്ഞു. അതു കൊണ്ടാണ് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വന്നതെന്നും ഡിവൈ എസ് പി കൂട്ടിച്ചേര്‍ത്തു.