സാഫ് കപ്പിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഫെെനലിൽ

Posted on: September 12, 2018 9:49 pm | Last updated: September 12, 2018 at 9:49 pm
SHARE

ധാക്ക: 12-ാമത് സാഫ് കപ്പ് ഫുട്‌ബോളില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. ഫൈനലില്‍ ഇന്ത്യ മാലദ്വീപുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ മാലദ്വീപിനെ തോല്‍പ്പിച്ചിരുന്നു.

ഇരട്ട ഗോള്‍ നേടിയ യുവതാരം മന്‍വീര്‍ സിംഗ് കളംനിറഞ്ഞ് കളിച്ചതാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. രണ്ടാം പകുതിയിലാണ് ഗോള്‍വലകള്‍ ചലിച്ചത്. 48,69 മിനുട്ടുകളില്‍ മന്‍വീര്‍ പാക്കിസ്ഥാന്റെ വല ചലിപ്പിച്ചു. 84ാം മിനുട്ടില്‍ സുമിത് പാസ്സി മൂന്നാം ഗോള്‍ നേടിയതോടെ കളിയുടെ സമ്പൂര്‍ണ ആധിപത്യം ഇന്ത്യയുടെ കൈകളിലായി. 88ാം മിനുട്ടില്‍ മുഹമ്മദ് അലിയാണ് പാക്കിസ്ഥാന് ആശ്വാസ ഗോള്‍ സമ്മാനിച്ചത്.

86ാം മിനുട്ടില്‍ രണ്ട് ടീമുകളില്‍ നിന്നും ഓരോരുത്തര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്ത് പേരെയുമായാണ് ഇരു ടീമുകളും കളി പൂര്‍ത്തിയാക്കിതയ്. ഇന്ത്യയുടെ ലാലിയന്‍സ്വാല ചാങ്‌തെയും പാക്കിസ്ഥാന്റെ മുഹ്‌സിന്‍ അലിയുമാണ് ചുവപ്പ് കാര്‍ഡ് കണ്ടത്. ഇതോടെ ചാങ്‌തേക്ക് ഫൈനല്‍ നഷ്ടമാകുകയും ചെയ്തു.