Connect with us

National

രാജ്യംവിടുന്ന കാര്യം അരുണ്‍ ജയ്റ്റ്‌ലിയെ അറിയിച്ചിരുന്നുവെന്ന് വിജയ് മല്യ

Published

|

Last Updated

ലണ്ടന്‍: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പെട്ട് രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തല്‍. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മല്യ.

പാര്‍ലിമെന്റ് മന്ദിരത്തില്‍വെച്ചാണ് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയത്. ലണ്ടനില്‍ പോകുകയാണെന്ന് അദ്ധേഹത്തെ അറിയിച്ചിരുന്നു. കാര്യങ്ങള്‍ നല്ല രീതിയില്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിര്‍ധേശങ്ങള്‍ ധനമന്ത്രിയോട് പങ്കുവെച്ചിരുന്നു. എന്നാല്‍ തന്റെ നിര്‍ദേശങ്ങള്‍ ബാങ്കുകള്‍ തള്ളുകയാണുണ്ടായതെന്നും മല്യ പറഞ്ഞു.

അതേസമയം, മല്യയുടെ വെളിപ്പെടുത്തല്‍ അരുണ്‍ ജയ്റ്റ്‌ലി നിഷേധിച്ചു. മല്യയെ താന്‍ കണ്ടിട്ടില്ലെന്നും 2014 മുതല്‍ മല്യക്ക് കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.