കന്യാസ്ത്രീകളുടെ സമരത്തിന് എതിരെ ബഷപ്പുമാരുടെ സംഘടന; അതിരുകടന്നെന്ന് വിമർശം

Posted on: September 12, 2018 7:34 pm | Last updated: September 13, 2018 at 10:14 am

കൊച്ചി: ലൈംഗികാരോപണം നേരിടുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് പരസ്യമായി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലി (കെസിബിസി)ന്റെ വിമര്‍ശം. സഭയേയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും കന്യാസ്ത്രീകളുടെ സമരം അതിരു കടന്നെന്നും കെസിബിസി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് കെസിബിസിയുടെ നിലപാട്. അതിന് നിഷ്പക്ഷ അന്വേഷണം വേണം. സമ്മര്‍ദത്തിന് വങ്ങാതെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കണം. മാധ്യമങ്ങളുടെ സമാന്തര അന്വേഷണവും വിചാരണയുമല്ല വേണ്ടത്. സഭ ആരെയും വിധിക്കുകയോ നീതീകരിക്കുകയോ ചെയ്യുന്നില്ലെന്നും കെസിബിസി നേതൃത്വം വ്യക്തമാക്കി.