Connect with us

Kerala

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖല അഴിമതിയില്‍ മുങ്ങി: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖല അഴിമതിയില്‍ മുങ്ങിയതായി സുപ്രീം കോടതി. മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമായി മാറിയെന്നും തലവരിപ്പണം യാഥാര്‍ഥ്യമാണെന്നും ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട മെഡിക്കല്‍ കൗണ്‍സില്‍ കുത്തഴിഞ്ഞ നിലയിലാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ഇതൊന്നും അംഗീകരിക്കാനാകുന്ന കാര്യങ്ങള്‍ അല്ലെന്നും പലപ്പോഴും കോടതി പോലും നിസഹായമായിപ്പോവുകയാണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് തൊടുപുഴ, ഡി എം മെഡിക്കല്‍ കോളജ് വയനാട്, പികെ ദാസ് മെഡിക്കല്‍ കോളജ് പാലക്കാട്, ആര്‍എസ് മെഡിക്കല്‍ കോളജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.