ഒരാഴ്ചക്കകം ഹാജരാകണം, ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് ഇന്ന് നോട്ടീസ് അയക്കും

Posted on: September 12, 2018 12:59 pm | Last updated: September 12, 2018 at 7:21 pm

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് തന്നെ നോട്ടീസ് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്പി കെ.സുഭാഷ്. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്നും പോലീസിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.