Connect with us

Gulf

ആകാശം അകലെയല്ല; രിസാല സ്റ്റഡി സര്‍ക്കിള്‍ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് പ്രഖ്യാപിച്ചു

Published

|

Last Updated

മക്ക: പ്രവാസി വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തുന്ന മക്ക സെന്‍ട്രല്‍ ടീന്‍സ്‌കോണ്‍ വിദ്യാര്‍ത്ഥി സമ്മേളനം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26 നാണ് ആകാശം അകലെയല്ല എന്ന പ്രമേയത്തില്‍ ടീന്‍സ്‌കോണ്‍ നടക്കുക. പ്രവാസ ലോകത്ത് രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന വിദ്യാര്‍ത്ഥികളെയാണ് ടീന്‍സ് കോണിലൂടെ ആര്‍ എസ് സി അഭിസംബോധന ചെയ്യുക. സമ്പാദ്യം എന്ന ഒറ്റ ലക്ഷ്യത്തിനായി ആയുസ്സ് തീര്‍ക്കുന്ന പ്രവാസികള്‍ തങ്ങളുടെ കൂടെയുള്ള വിദ്യാര്‍ത്ഥികളുടെ പഠ്യേതര വിഷയങ്ങളിലും സാമൂഹിക പ്രതിബദ്ധതയിലും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കൂട്ടുകാര്‍, പ്രകൃതി, പരിസരങ്ങള്‍, പുസ്തകങ്ങള്‍, കവിതകള്‍, കാറ്റ്, പൂവ്. എല്ലാം അതിന്റെ അര്‍ത്ഥത്തിലുള്ള ബാല്യവും വിദ്യാര്‍ഥിത്വവും പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള വഴി തേടലാണ് ടീന്‍സ് കോണിലൂടെ ആര്‍ എസ് സി ലക്ഷ്യം വെക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി വിസിറ്റിലൂടെ പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും നേരില്‍ കാണുക. വിദ്യാര്‍ത്ഥികളുടെ പ്രാദേശിക സംഗമം സ്‌കൈ ടച്ച്, അദ്ധ്യാപകരുടെ സംഗമം ഓക്‌സില, രക്ഷിതാക്കളുടെ എലൈറ്റ് സംഗമം എന്നിവ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കും.  വിദ്യാര്‍ത്ഥികളുടെ സേവന സന്നദ്ധ സംഘമായ സ്‌കൈ ടീം, വിദ്യാര്‍ത്ഥി അവകാശ രേഖ, വിദ്യാര്‍ത്ഥി കൂട്ടായ്മയായ സ്റ്റുഡന്‍സ് സര്‍ക്കിള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ നിലവില്‍ വരും.

മക്ക സെന്‍ട്രല്‍ കോണ്‍ഫറന്‍സ് ഡയറക്ടറായി ടി എസ് ബദറുദ്ദീന്‍ തങ്ങളെയും പാരന്‍സ് മീറ്റ് ചുമതലയുള്ള എലൈറ്റ് ഡയറക്ടറായി സൈതലവി സഖാഫിയെയും ടീന്‍സ് കോണ്‍ഡയറക്ടറായി മുസ്തഫ കാളോത്തിനെയും പ്രോഗ്രാം ഡയറക്ടറായി അഷ്‌റഫ് പേങ്ങാടിനെയും മാര്‍ക്കറ്റിങ് ഡയറക്ടറായി ഉസ്മാന്‍ കുറുകത്താണിയെയും തിരഞ്ഞടുത്തു

സിത്തീന്‍ അല്‍ റയ്യാന്‍ ഓഡിറ്റോറിയത്തില്‍ മുഹമ്മദ് ആരിഫിന്റെ ഖിറാഅത്തോടെ നടന്ന പ്രൊലോഗ് ഹെഡ് ബോയ് റുവൈസ് ഉസ്മാന്റെ നിയന്ത്രണത്തില്‍ ഡോക്ടര്‍ അബ്ദുള്ള അസ്‌കര്‍ ഉല്‍ഘാടനം ചെയ്തു.

Latest