സര്‍ക്കാറിനല്ല, മാനേജ്‌മെന്റുകള്‍ക്കാണ് തിരിച്ചടി: ആരോഗ്യ മന്ത്രി

Posted on: September 12, 2018 12:16 pm | Last updated: September 12, 2018 at 3:51 pm
SHARE

തിരുവനന്തപുരം: കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധി സര്‍ക്കാറിനല്ല, മാനേജ്‌മെന്റുകള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശെലജ. കോടതി വിധി സര്‍ക്കാര്‍ മാനിക്കുന്നെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകരുതെന്ന് കരുതിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സര്‍ക്കാറിന് പിഴവ് സംഭവിച്ചിട്ടില്ല. കോടതി വിധിയുടെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസ കച്ചവടത്തിനുള്ള നീക്കമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.