Connect with us

Kerala

ഭരണഘടനാ വിരുദ്ധം: കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീം കോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ നടപടി. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുന്നതിനാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നും കോടതികളുടെ അധികാരത്തില്‍ കടന്നുകയറാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

2016-17ല്‍ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാര്‍ഥികളെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഈ വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി നിലപാടെടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

---- facebook comment plugin here -----

Latest