Connect with us

National

അസമില്‍ ഭൂചലനം; ആളപായമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: അസമിലെ കൊക്രജാറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലും ബീഹാറിലും പ്രകമ്പനങ്ങളുണ്ടായി. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പുറത്തേക്ക് ഓടി.

ഇന്ന് പുലര്‍ച്ചെ ഹരിയാനയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജമ്മുവില്‍ കാലത്ത് 5.15 ഓടെയുണ്ടായ ചലനം 4.6 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ ഹരിയാനയിലെ ഝജ്ജാറില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.