Connect with us

National

കൂപ്പുകുത്തി രൂപ; വിനിമയ മൂല്യം 72.91ആയി

Published

|

Last Updated

ന്യൂഡല്‍ഹി: രൂപയുടെ വിനിമയ മൂല്യത്തില്‍ വന്‍ ഇടിവ്. ഇന്ന് 22 പൈസ വീണ്ടും കുറഞ്ഞ് ഡോളറിന് 72.91 രൂപ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ബേങ്കുകളും എണ്ണക്കമ്പനികള്‍ അടക്കമുള്ള ഇറക്കുമതിക്കാരും ഡോളറിന്റെ വിനിമയം വര്‍ധിപ്പിച്ചതാണ് രൂപയുടെ ഇടിവിന് പ്രധാന കാരണം. വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതും ഇടിവിന് കാരണമായി. 1415 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.

 

Latest