സെല്‍ഫി ഭ്രമം അതിരു കടക്കരുത്; മുന്നറിയിപ്പുമായി പോലീസ്

Posted on: September 12, 2018 10:49 am | Last updated: September 12, 2018 at 10:49 am
SHARE

തിരുവനന്തപുരം: അതിരുകടക്കുന്ന സെല്‍ഫി ഭ്രമത്തിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. അതിരുകടക്കുന്ന സെല്‍ഫി ഭ്രമം അപകടങ്ങളിലേക്കും മരണത്തിലേക്കും നയിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നു. അപകട രംഗങ്ങളില്‍ ഉള്‍പ്പെടെ എവിടെയും സെല്‍ഫി എടുക്കുന്ന പൊതുസ്വഭാവത്തില്‍ പ്രതിഫലിക്കുന്നത് നമ്മുടെ സംസ്‌കാരമാണ്.

ഓടുന്ന ട്രെയിനിലും വിഷജീവികള്‍ക്ക് മുന്നിലും അപകടകരമായ മുനമ്പുകളിലും സെല്‍ഫി എടുത്ത് തങ്ങളുടെ സാഹസികത പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്നത് അവിവേകമാണ്. മരിച്ചുകിടക്കുന്ന ആളിന് മുന്നില്‍ പോലും സെല്‍ഫി എടുക്കുന്ന പ്രവണത ഔചിത്യമില്ലായ്മയാണെന്നും കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here