ഈറോഡിലെ പടക്കനിര്‍മാണശാലയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു

Posted on: September 12, 2018 10:21 am | Last updated: September 12, 2018 at 12:17 pm

ഈറോഡ്: തമിഴ്‌നാട് ഈറോഡില്‍ പടക്കനിര്‍മാണ ശാലക്ക് തീപ്പിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഈറോഡ് ശാസ്ത്രി നഗറിലെ പിള്ളയാര്‍ തെരുവില്‍ ഇന്ന് കാലത്ത് ആറരക്കാണ് സംഭവം. ദീപാവലി ആഘോഷത്തിന് മുന്നോടിയായി വന്‍ തോതില്‍ പടക്കങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പടക്കനിര്‍മാണ് ശാലക്ക് സമീപമുള്ള അഞ്ച് വീടുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റവരില്‍ രണ്ട് തൊഴിലാളികളും സമീപവാസിയും ഉള്‍പ്പെടും. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി എസ് പി എസ് ശക്തി ഗണേശന്‍ അറിയിച്ചു.