Connect with us

Kerala

പീഡനക്കേസ്: നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജലന്തര്‍ ബിഷപ്പിന് നോട്ടീസ് അയക്കും

Published

|

Last Updated

ജലന്തര്‍: കന്യാസ്ത്രീ നല്‍കിയ ലൈംഗികാരോപണകേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് അയക്കും. ഒരാഴ്ചക്കകം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച നോട്ടീസ് നല്‍കുമെന്നാണ് സൂചന. നാളെ കൊച്ചിയില്‍ ചേരുന്ന ഉന്നതതല യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും.

അതേസയം, തനിക്കെതിരായ ആരോപണം നിഷേധിച്ച് ബിഷപ്പ് വീണ്ടും രംഗത്ത് വന്നു. ബ്ലാക്‌മെയിലിംഗാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും സര്‍ക്കാറിന് മേല്‍ സമ്മര്‍ദം ചെലുത്താനാണ് കന്യാസ്ത്രീകള്‍ സമരം കചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. സഭക്ക് എതിരായാണ് ഗൂഢാലോചന നടക്കുന്നത്. തനിക്ക് എതിരല്ല. പോലീസുമായി ഏത് അന്വേഷണത്തിനും സഹകരിക്കും. പ്രതിഷേധിക്കാന്‍ കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു.

Latest