Connect with us

Kerala

കോയമ്പത്തൂര്‍ സ്‌ഫോടനം: പ്രതി 20 വര്‍ഷത്തിന് ശേഷം കോഴിക്കോട്ട് പിടിയില്‍

Published

|

Last Updated

കോഴിക്കോട്: 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനപരമ്പര കേസില്‍ പ്രതിയെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തു. മാങ്കാവ് സ്വദേശി റഷീദ് (44) ആണ് തമിഴ്‌നാട് സിബിസിഐഡി വിഭാഗത്തിന്റെ പിടിയിലായത്. ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്.

സ്‌ഫോടന പരമ്പരക്ക് ശേഷം റഷീദ് നാടുവിടുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ചെന്നൈയില്‍ എത്തിച്ച് ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി. ഐപിസി 302, 307, 449, 465 തുടങ്ങി 16 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Latest