Connect with us

National

ധനക്കമ്മിയുണ്ടാവും ,ഇന്ധന വില കുറക്കാനാകില്ല: കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി:കുതിച്ചുയരുന്ന ഇന്ധന വില വര്‍ധനക്കെതിരെ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍-ഡീസല്‍ വില കുറച്ചാല്‍ ധനക്കമ്മി ഉയര്‍ന്ന് രൂപയുടെ മൂല്യത്തെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. ഇത് രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

നികുതികുറച്ച് ഇന്ധന വില നിയന്ത്രിക്കാനകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് ധനമന്ത്രാലയമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ നികുതി കുറക്കേണ്ടെന്നാണ് ധനമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ഇന്ധന വിലവര്‍ധനവിനെതിരെ രാജ്യമെങ്ങും പ്രതിഷേധിക്കവെ പെട്രോള്‍-ഡീസല്‍ വില ഇന്നും വര്‍ധിച്ചു.