Connect with us

Kerala

ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്‌കൂല്‍ കലോത്സവം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കലോത്സവം റദ്ദാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കലോത്സവം നടത്തുന്നത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. കലോത്സവം എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാന്വല്‍ പരിഷ്‌കരണ സമതി യോഗത്തിന് ശേഷമായിരിക്കും ഉത്തരവ് പുറത്തിറങ്ങുക.

കലോത്സവം റദ്ദാക്കിയതിനെതിരെ ഭരണകക്ഷിയില്‍നിന്നുള്‍പ്പെടെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തേക്ക് സര്‍ക്കാറിന്റെ നേത്യത്വത്തിലുള്ള എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കുന്നതായി നേരത്തെ പൊതുഭരണ വകുപ്പ് അറിയിച്ചിരുന്നു. കലോത്സവങ്ങള്‍, ചലച്ചിത്ര മേളകള്‍ , വിനോദ സഞ്ചാര വകുപ്പിന്റേതടക്കമുള്ള ആഘോഷങ്ങള്‍ തുടങ്ങിയവ നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. ഇതിനായി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു.