Connect with us

Kerala

കേരള എം പിമാരെ കാണാവില്ലെന്ന് പ്രധാനമന്ത്രി; ആവശ്യമെങ്കില്‍ രാജ്‌നാഥ് സിംഗിനെ കാണണമെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അവസരം ചോദിച്ച എംപിമാരെ കാണാനാവില്ലെന്ന് പ്രധാനനമന്ത്രി. പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായം അഭ്യര്‍ഥിക്കുന്നതിനായി നേരില്‍ കാണാന്‍ ആവശ്യപ്പെട്ടുള്ള കേരളത്തിലെ എംപിമാരുടെ അഭ്യര്‍ഥന പ്രധാനമന്ത്രി തള്ളി. കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇനി കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രആഭ്യന്തര മന്ത്രാലയം എംപിമാരെ അറിയിച്ചത്.

ആവശ്യമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കാമെന്നും എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ആഭ്യന്തരമന്ത്രിയുമായി 30ാം തീയതി എംപിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് വീണ്ടും ആഭ്യന്തര മന്ത്രിയെ തന്നെ കണ്ടാല്‍ മതിയെന്ന അറിയിപ്പ് നല്‍കുന്നതെന്നും വീണ്ടും ആഭ്യന്തരമന്ത്രിയെ കാണേണ്ട ആവശ്യം ഇല്ലെന്നും എം പിമാര്‍ വ്യക്തമാക്കി.

മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ്- ഇടത് എം പിമാര്‍ കഴിഞ്ഞ മാസത്തില്‍ വിവിധ കേന്ദ്ര മന്ത്രിമാരെ നേരിട്ട് കേരളത്തിലെ പ്രളയക്കെടുതി വിശദീകിരിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിന് ഇപ്പോള്‍ നല്‍കാവുന്ന പദ്ധതികള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉള്‍പ്പെടയുള്ളവ എം പിമാര്‍ മന്ത്രിമാരുമായിപങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സംസ്ഥാനത്തെ എംപിമാര്‍ ഒരുമിച്ച് ചേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ചക്ക് അവസം ചോദിച്ചിത്.

Latest